എന്റെ സ്വപ്‌നങ്ങള്‍

Thursday 11 September 2008

പ്രണയം കനിഞ്ഞ തപസ്‌




തപസ്‌ തുടങ്ങിയത്‌ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ
സ്വന്തമാക്കാനായിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട തപസ്സിനൊടുവില്‍
സ്വപ്‌നം പൂവണിഞ്ഞു.
ജഡ വലിച്ചെറിഞ്ഞ്‌ അണിഞ്ഞൊരുങ്ങി
ഞാനവള്‍ക്കൊപ്പം താമസമാക്കി.
തപസ്സെന്നുടെ പച്ചപ്പിനെ കരിച്ചിരുന്നു.എങ്കിലും
ആര്‍ദ്രമായ മനസ്സും ശുഷ്‌കിച്ച ശരീരവുമായി
ഞാന്‍ വീണ്ടും സ്വപ്‌നങ്ങളിലേക്ക്‌്‌
എന്നാല്‍ നാലുചുവരുകള്‍ക്കുള്ളില്‍
പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വതമായി,
ചുടലയക്ഷിയായി അവളെന്നെ കൊല്ലാതെകൊന്നു.
അധികം വൈകാതെ ഞാന്‍ തിരിച്ചുനടന്നു
സമാധാനം തേടി വീണ്ടുമൊരു തപസ്സിന്‌.


ചിത്രത്തിനു കടപ്പാട്‌: ഗൂഗ്‌ള്‍

Labels: ,

posted by സ്‌പന്ദനം at 05:11

4 Comments:

എന്നാല്‍ നാലുചുവരുകള്‍ക്കുള്ളില്‍
പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വതമായി,
ചുടലയക്ഷിയായി അവളെന്നെ കൊല്ലാതെകൊന്നു.
അധികം വൈകാതെ ഞാന്‍ തിരിച്ചുനടന്നു
സമാധാനം തേടി വീണ്ടുമൊരു തപസ്സിന്‌.

11 September 2008 at 05:19  

എത്ര ഭങ്ങിയുള്ള് പേജ്.....
മനോഹരമായ ലേ ഔട്ട്........... ഗുട് പേജിനേഷന്‍.....
എനിക്കും ഇങ്ങനെ ഒക്കെ ചെയ്യണമെന്നുണ്ട്...
സാധിക്കുന്നില്ല.... സഹായിക്കാമോ? gtalk onlinil varamo?
കൊച്ചു കതകള്‍ വായിച്ചു...
രസമായി വായനാ സുഖം പകരുന്നു...
there is lot of spelling mistakes in my blog... my malayalam composing is very poor....

12 September 2008 at 05:21  

പ്രണയം ചിലപ്പോഴൊക്കെ അങ്ങിനെയാണ്‌.യാഥാര്‍ഥ്യത്തിലെത്തുമ്പോഴാണ്‌ അതിന്റെ വൃത്തികെട്ട രണ്ടാം ഭാവം നാം അറിയുന്നത്‌. പിന്നെ അതിനെ സംരക്ഷിച്ച്‌ സംരക്ഷിച്ച്‌ ഒരു പാഴ്‌വസ്‌തുവാക്കുന്നതിനേക്കാള്‍ തള്ളുന്നതാണ്‌ ഉചിതം.അല്ലെങ്കില്‍ അകാലത്തില്‍ വല്ല സെപ്‌റ്റിക്ക്‌ ടാങ്കിലും കിടന്നു ചീഞ്ഞു നാറേണ്ടി വരും.പ്രണയം ഒരു ചീഞ്ഞ പാഴ്‌വസ്‌തുവാണ്‌.

14 September 2008 at 07:39  

I agree you that love is there as you said...

But the real Love ... I don't have words to describe... Bcoz I got married with my childhood friend...I will tell you some thing ...We can put some brandy or medicine in a bottle. Here bottle is not bad,it will count good or bad what is having inside.

7 December 2009 at 21:52  

Post a Comment

<< Home

*
*
*
*

This free script provided by
JavaScript Kit

copy right @ spandanam