എന്റെ സ്വപ്‌നങ്ങള്‍
Friday, 7 November 2008
തീവ്രവാദി!
നാവ് മടിച്ചു-പേര് പറയാന്‍!
കാല് ചലനം നിര്‍ത്തി-പള്ളിയില്‍ പോവാന്‍!
താടി ഞാന്‍ നീട്ടിയില്ല!
വിശുദ്ധ ഖുര്‍ആന്‍ തട്ടിന്‍പുറത്തുപേക്ഷിച്ചു!
മുണ്ട് ഇടത്തോട്ടുടുക്കുന്നത് മനപ്പൂര്‍വം മറന്നു!
നെറ്റിയിലെ നിസ്‌കാരതഴമ്പ് കളയാന്‍
മരുന്നുകള്‍ പലതും തേടി!
സഹോദരന് സലാം പറയുന്നത് ഒഴിവാക്കി!
വെറുതെയെന്തിന് തീവ്രവാദിയെന്ന
വിശേഷണം തേടണം? വെറുതെയെന്തിന്
അഴികള്‍ എണ്ണണം? വെറുതെയെന്തിന്
രാജ്യദ്രോഹിയാവണം?
ചോദ്യങ്ങളിനിയും ബാക്കി..
ഉത്തരം പക്ഷേ
കിട്ടേണ്ടതില്ല; കാരണം എന്നേ ഞാന്‍
മുദ്ര ചാര്‍ത്തപ്പെട്ട തീവ്രവാദിയാണ്.
കാല് ചലനം നിര്‍ത്തി-പള്ളിയില്‍ പോവാന്‍!
താടി ഞാന്‍ നീട്ടിയില്ല!
വിശുദ്ധ ഖുര്‍ആന്‍ തട്ടിന്‍പുറത്തുപേക്ഷിച്ചു!
മുണ്ട് ഇടത്തോട്ടുടുക്കുന്നത് മനപ്പൂര്‍വം മറന്നു!
നെറ്റിയിലെ നിസ്‌കാരതഴമ്പ് കളയാന്‍
മരുന്നുകള്‍ പലതും തേടി!
സഹോദരന് സലാം പറയുന്നത് ഒഴിവാക്കി!
വെറുതെയെന്തിന് തീവ്രവാദിയെന്ന
വിശേഷണം തേടണം? വെറുതെയെന്തിന്
അഴികള്‍ എണ്ണണം? വെറുതെയെന്തിന്
രാജ്യദ്രോഹിയാവണം?
ചോദ്യങ്ങളിനിയും ബാക്കി..
ഉത്തരം പക്ഷേ
കിട്ടേണ്ടതില്ല; കാരണം എന്നേ ഞാന്‍
മുദ്ര ചാര്‍ത്തപ്പെട്ട തീവ്രവാദിയാണ്.
Labels: മുദ്ര ചാര്‍ത്തപ്പെട്ട തീവ്രവാദി