എന്റെ സ്വപ്‌നങ്ങള്‍
Friday, 6 March 2009
വാക്കു പാലിച്ച ഗുണ്ട

ചോരകാണാതെ ഉറക്കം വരില്ലെന്നായിരുന്നു
ആ തെരുവുഗുണ്ടയുടെ വീരവാദം.
ആളുകള്‍ ഭീതിയൊഴിയാതെ നോക്കിയ
ഗുണ്ടയൊടുവില്‍ ചോരകണ്ടു കണ്ണടച്ചു.
നെഞ്ചില്‍ ആരോ കുത്തിയിറക്കിയ
കത്തി മോര്‍ച്ചറിയിലെ ടേബിളില്‍ വച്ചാണ്
ഡോക്ടര്‍മാര്‍ നീക്കം ചെയ്‌തത്.
അന്നു നാട്ടുകാര്‍ പറഞ്ഞു എത്ര
സത്യസന്ധനായിരുന്നു അയാള്‍.
പറഞ്ഞവാക്കു പാലിച്ചുകളഞ്ഞില്ലേ...
Labels: നര്‍മം
posted by സ്‌പന്ദനം at 11:17

3 Comments:
അതെയതെ
പുലി ടെമ്പ്ലേറ്റ് :)
ഹി..ഹി
കൊള്ളാം
Post a Comment
<< Home