എന്റെ സ്വപ്‌നങ്ങള്‍
Friday, 6 March 2009
വാക്കു പാലിച്ച ഗുണ്ട

ചോരകാണാതെ ഉറക്കം വരില്ലെന്നായിരുന്നു
ആ തെരുവുഗുണ്ടയുടെ വീരവാദം.
ആളുകള്‍ ഭീതിയൊഴിയാതെ നോക്കിയ
ഗുണ്ടയൊടുവില്‍ ചോരകണ്ടു കണ്ണടച്ചു.
നെഞ്ചില്‍ ആരോ കുത്തിയിറക്കിയ
കത്തി മോര്‍ച്ചറിയിലെ ടേബിളില്‍ വച്ചാണ്
ഡോക്ടര്‍മാര്‍ നീക്കം ചെയ്‌തത്.
അന്നു നാട്ടുകാര്‍ പറഞ്ഞു എത്ര
സത്യസന്ധനായിരുന്നു അയാള്‍.
പറഞ്ഞവാക്കു പാലിച്ചുകളഞ്ഞില്ലേ...
Labels: നര്‍മം
Tuesday, 9 September 2008
സോദരി വന്ന വഴി

പിച്ചവയ്‌ക്കുമ്പോള്‍ കൈപ്പിടിച്ചു നടത്താന്‍
മുമ്പില്‍ നിന്നതും കൊഞ്ചലുകള്‍ക്ക്
കാതോര്‍ത്തതും പെങ്ങളൂട്ടിയായിരുന്നു.
ആ കൈപ്പിടിച്ചു തന്നെയാണ് ഞാന്‍
പള്ളിക്കൂടത്തിന്റെ വഴിമുറ്റങ്ങള്‍ താണ്ടിയതും.
പരാശ്രയമില്ലാതെ വഴിത്താരകള്‍ മേയാന്‍
തുടങ്ങിയ വേളകളിലാണ് അയലത്തെക്ലാസ്സിലെ
സുന്ദരിക്കോതയില്‍ ഒരുകണ്ണു ഞാന്‍ പറിച്ചുനട്ടത്.
പലകോപ്രായങ്ങളും കാട്ടിയൊടുവിലാ പുഞ്ചിരി
സ്വന്തമാക്കുമ്പോള്‍ നെഞ്ചുനിറയെ നക്ഷത്രംപൂത്തു.
വാതോരാതെ കുസൃതിഭാഷണം നടത്തിയവളെ-
ന്നുടെ ആത്മാര്‍ഥ സുഹൃത്തുമായി.എങ്കിലും
ഇഷ്ടമെന്നു മൊഴിയാന്‍ അശക്തന്‍ മാത്രമായി ഞാന്‍.
മൂന്നുവര്‍ഷം അവളുടെ കാലടിപ്പാതകളനുഗമി-
ച്ചൊടുവിലാ സുദിനമാഗതമായി.
ഞാന്‍ മൊഴിഞ്ഞു. നീയെന്‍ പ്രാണേശ്വരി,
പിരിയരുതൊരിക്കലുമെന്നെ നീ.
ഇല്ലയാവില്ല നീയെന്‍ സോദരന്‍മാത്രമെന്ന്
ശഠിച്ചവള്‍ അകലുമ്പോള്‍
പുതിയ സോദരി വന്ന വഴിയോര്‍ത്തു
ഞാനന്തിച്ചു നിന്നു പോയി.
Labels: നര്‍മം